ആർഎസ്എസിനെ വെള്ളപൂശിയാലേ ബിജെപിയിൽ എത്താനാകൂവെന്ന് ജേക്കബ് തോമസിനറിയാമെന്ന് കടകംപള്ളി

ആർഎസ്എസിനെ വെള്ളപൂശിയാലേ ബിജെപിയിൽ എത്താനാകൂവെന്ന് ജേക്കബ് തോമസിന് അറിയാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജേക്കബ് തോമസിന്റെ ആർഎസ്എസ് അനുകൂല പരാമർശത്തെ അത്തരത്തിൽ മാത്രം കണ്ടാൽ മതി. ജേക്കബ് തോമസിനെ മാറ്റിയത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും പിണറായിയോട് അടുത്ത് നിൽക്കുന്നവർക്ക് സർക്കാർ സ്ഥാനമാനങ്ങൾ നൽകുന്നുവെന്ന ജേക്കബ് തോമസിന്റെ ആരോപണം തെറ്റാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തനിക്ക് കഴിഞ്ഞ 23 വർഷമായി ആർഎസ്എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നും ഡിജിപി ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു. ട്വന്റി ഫോറിന്റെ ‘വാർത്താ വ്യക്തി’ യിലാണ് ജേക്കബ് തോമസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here