നെടുങ്കണ്ടം സംഭവം ആവർത്തിക്കാൻ പാടില്ലാത്തതെന്ന് കാനം രാജേന്ദ്രൻ

നെടുങ്കണ്ടം സംഭവം ആവർത്തിക്കാൻ പാടില്ലാത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എസ്പിയെ മാറ്റണമെന്നത് ജില്ലാ ഘടകത്തിന്റെ അഭിപ്രായമാണ്. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കുന്നുവെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. അതേ സമയം നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടു വരാനാകൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top