പീരുമേട് കസ്റ്റഡി മരണം; കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും വീഴ്ച പറ്റി

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും വീഴ്ച പറ്റി. അവശനായ രാജ്കുമാറിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചില്ല. ഒപിയിൽ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയച്ചു.

ഈ മാസം 18, 19 തീയതികളിലാണ് രാജ്കുമാറിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. എന്നാൽ രാജ്കുമാറിനെ മെഡിക്കൽ കോളജിലെത്തിച്ചതിനെപ്പറ്റി അറിയില്ലെന്നും ഓപിയിലെ ഡോക്ടർമാർക്ക് വീഴ്ചയില്ലെന്നും ആർഎംഒ പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top