രാജ്കുമാറിനെ ബന്ധുക്കളുടെ മുമ്പിൽ വച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചു : ബന്ധു രാജേന്ദ്രൻ

രാജ്കുമാറിനെ ബന്ധുക്കളുടെ മുമ്പിൽ വച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ബന്ധു രാജേന്ദ്രൻ. ജൂൺ 12 രാത്രി 12 ന് ശേഷമാണ് നെടുങ്കണ്ടം പൊലീസ് എത്തിച്ചത്.

ലയത്തിലെത്തിയ പൊലീസുകാർ വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടോ എന്നും ബാങ്ക് പാസ് ബുക്കുകളും പരിശോധിച്ചു. പണവും പണമിടപാടുകളും കണ്ടെത്താതതിനാൽ വിലങ് അണിയിച്ച് നിർത്തിയ രാജ് കുമാറിനെ മർദ്ദിക്കുകയും ലാത്തി ഉപയോഗിച്ച് അരക്ക് താഴെയും കാലും കളിലും ക്രൂരമായി അടി ച്ചെന്നും രാജേന്ദ്രൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top