ഫ്രാന്‍സില്‍ റെക്കോര്‍ഡ് താപനില; ഏറ്റവും ഉയര്‍ന്ന താപനിലയായ 45.9 ഡിഗ്രിസെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്

ഫ്രാന്‍സില്‍ റെക്കോര്‍ഡ് താപനില. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 45.9 ഡിഗ്രിസെല്‍ഷ്യസാണ് ഇന്നലെ ഫ്രാന്‍സില്‍ രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ തുടര്‍ന്ന് രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത ചൂടാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.
45.9 ഡിഗ്രിസെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിന്റെ തെക്കന്‍മേഖലയില്‍ രേഖപ്പെടുത്തിയ ചൂട്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം രേഖപ്പെടുത്തിയത് 41.1 ഡിഗ്രിസെല്‍ഷ്യസായിരുന്നു. താപനില റെക്കോര്‍ഡിലേക്ക് ഉയര്‍ന്നതോടെ രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഫ്രാന്‍സിലെ മിക്ക നഗരങ്ങളിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പാരീസ് ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പ്രധാന നഗരങ്ങളും ചുട്ട് പൊള്ളുകയാണ്. ഇത് ടൂറിസം മേഖലമായെ അടക്കം സാരമായി ബാധിച്ചു. കനത്തചൂടില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പബ്ലിക് സ്വിമ്മിങ് പൂളുകള്‍ തുറന്നു കൊടുക്കുന്നത് ഉള്‍പ്പടെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി്.
യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജര്‍മ്മനി, ഫ്രാന്‍സ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള ചുടുകാറ്റാണ് ചൂടുയരാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here