നെടുമങ്ങാട് 16 കാരിയുടേത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
നെടുമങ്ങാട് 16 കാരിയുടേത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. കുട്ടിയുടെ അമ്മക്കും കാമുകനും എതിരെ കൊലപാതക കുറ്റം ചുമത്തും.
അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ നടന്നതിന്റ തെളിവുകളൊന്നും തന്നെ ലഭച്ചിട്ടില്ല. കുട്ടിയുടെ അമ്മയുടേയും കാമുകനേയും നിര്‍ത്തി വീട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടി മരിച്ചതെന്നാണ് ഇവര്‍ പറഞ്ഞരുന്നത്. എന്നാല്‍ വീട്ടില്‍ ബലപ്രയോഗങ്ങള്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ പൊലീസിന് കണ്ടെത്താനായി.
ഈ മാസം പത്താം തീയതി മുതല്‍ പെണ്‍കുട്ടിയെയും അമ്മയെയും കാണാനില്ലായിരുന്നു. ഇതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മ മന്ത്ജുഷയെയും സുഹൃത്ത് അനീഷിനെയും ഇന്നലെ തമിഴ്‌നാടിനു സമീപത്തു നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തില്‍ നിന്നാണ് കുട്ടി മരിച്ചതായും മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയതായും വ്യക്തമായത്. കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി. പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്നാണ് ബന്ധുക്കളുടെയും ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here