‘ഉണ്ട’യുടെ രണ്ടാം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ‘ഉണ്ട’യുടെ രണ്ടാം മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. പ്രധാനമായും ഛത്തീസ്ഗഡിലെ ചിത്രീകരണവുമായി ബന്ധപ്പെട്ട വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഗുഡ്‌വിൽ എൻ്റർടൈന്മെൻ്റ്സിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
രണ്ടര മിനിറ്റോളമാണ് വീഡിയോയുടെ ദൈർഘ്യം. ചിത്രീകരണ സമയത്തെ തമാശകളും ലൊക്കേഷൻ കാഴ്ചകളും ഉൾക്കൊള്ളിച്ചിരിക്കുന്ന വീഡിയോയിൽ ആർട്ട് വിഭാഗത്തിൻ്റെ സംഭാവനകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉണ്ട’. മമ്മൂട്ടി എസ് ഐ മണികണ്ഠനായി വേഷമിടുന്ന ചിത്രം, മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന ഒൻപത് മലയാളി പൊലീസുകാരുടെ കഥയാണ്.
മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here