തിരുവനന്തപുരത്ത് എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരത്ത് എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മ്മന്‍ സ്വദേശിനി ലിസ വെയ്‌സയെ കാണാനില്ലെന്ന പരാതിയില്‍ വലിയതുറ പൊലീസ് കേസെടുത്തു.
ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാര്‍ച്ച് ഏഴാം തീയതിയാണ് ലിസ തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ താന്‍ കൊല്ലം അമൃതപുരിയിലേക്ക് പോകുമെന്ന് ലിസ വീട്ടില്‍ പറഞ്ഞിരുന്നതായി ലിസയുടെ മാതാവ് പൊലീസില്‍ വെളിപ്പെടുത്തി. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ലിസയോടൊപ്പം ഒരു സ്വീഡന്‍ യുവാവ് ഉണ്ടായിരുന്നതായി അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here