ധോണി റിവ്യൂ സിസ്റ്റം പിഴയ്ക്കുന്നു; ഇത് തുടർച്ചയായ രണ്ടാം തവണ

എംഎസ് ധോണി കൃത്യമായി ഡിആർഎസ് റിവ്യൂ ഉപയോഗിക്കുന്നതിൽ അഗ്രകണ്യനായിരുന്നു. ഒരുപാട് തവണ ധോണിയുടെ റിവ്യൂകൾ ഇന്ത്യയെ തുണച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡിആർഎസ് റിവ്യൂ എന്നത് ധോണി റിവ്യൂ സിസ്റ്റം എന്ന് ആരാധകർ തിരുത്തി വിളിക്കാറുമുണ്ട്. എന്നാൽ അടുത്തിടെയായി ധോണി റിവ്യൂ സിസ്റ്റം തുടർച്ചയായി പിഴയ്ക്കുകയാണ്.

ലോകകപ്പിൽ ഇതുവരെ രണ്ടു വട്ടം ധോണിക്ക് പിഴച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ഈ മത്സരത്തിലും ധോണിക്ക് പിഴച്ചു. വെസ്റ്റ് ഇൻഡീസിനെതിരെ ഹെട്മെയർ ബാറ്റ് ചെയ്തപ്പോഴായിരുന്നുവെങ്കിൽ ഇന്ന് പിഴച്ചത് ജ്ഏസൻ റോയ് ബാറ്റ് ചെയ്തപ്പോഴായിരുന്നു.

28ആം ഓവറിലായിരുന്നു വിൻഡീസിനെതിരെ ധോണിക്ക് പിഴവു പറ്റിയത്. യുസ്‌വേന്ദ്ര ചഹാൽ എറിഞ്ഞ ഓവറിൻ്റെ മൂന്നാം പന്ത് എഡ്ജ ചെയ്ത ഹെട്‌മെയറിനെ കയ്യിലൊതുക്കിയെങ്കിലും ക്യാച്ച് ക്ലീനാണോ എന്ന് ഹർദ്ദിക് പാണ്ഡ്യയ്ക്ക് ഉറപ്പില്ലായിരുന്നു. റിവ്യൂ എടുക്കണ്ട എന്ന് നിർദ്ദേശിച്ചത് ധോണി തന്നെയാണ്. റീപ്ലേകളിൽ ആ ക്യാച്ച് ക്ലീനായിർന്നു എന്ന് തെളിഞ്ഞു.

ഇന്നും പാണ്ഡ്യ തന്നെ. ഇത്തവണ പന്തെറിയുകയായിരുന്നു പാണ്ഡ്യ. പതിനൊന്നാം ഓവറിലെ അഞ്ചാം പന്ത് ലെഗ് സൈഡിലൂടെ ധോണിയുടെ കൈകളിലെത്തി. റോയ് പന്തിൽ എഡ്ജ് ചെയ്തിട്ടുണ്ടെന്ന് കരുതിയ ഇന്ത്യ അപ്പീൽ ചെയ്തു. അമ്പയറുടെ നോട്ടൗട്ട് തീരുമാനം ചലഞ്ച് ചെയ്യാനായി കോലി തീരുമാനിച്ചുവെങ്കിലും ധോണി നിർബന്ധപൂർവ്വം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. റീപ്ലേകളിൽ ക്ലിയർ എഡ്ജ് കാണിച്ചു. റോയ് 21 റൺസിൽ നിൽക്കെയായിരുന്നു ഈ പിഴവ്. തുടർന്ന് അർദ്ധസെഞ്ചുറി നേടിയ റോയ് ആ പന്തിൽ പുറത്തായിരുന്നെങ്കിൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ പിടിച്ചു നിർത്താൻ സാധിക്കുമായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. ഓപ്പണർമാ രണ്ടു പേരും അർദ്ധസെഞ്ചുറിയടിച്ചു. 18 ഓവർ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ റൺസ് എന്ന നിലയിലാണ്. 57 റൺസെടുത്ത ജേസൻ റോയും 68 റൺസെടുത്ത ജോണി ബാരിസ്റ്റോയുമാണ് ക്രീസിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top