മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയിലേക്ക്

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് അവഗണിച്ച് എംബിബിഎസ് പ്രവേശനം നടത്താന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് പ്രകാരം പ്രവേശനം നടത്താനായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയായതിനാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉടന്‍ തന്നെ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ഹൈക്കോടതി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച ഫീസ് ഘടന റദ്ദാക്കിയത്.

പുതിയ ഫീസ് ഘടന തീരുമാനിക്കാനുള്ള സമിതിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജസ്റ്റിസ് ആര്‍ രാജേന്ദ്ര ബാബു അധ്യക്ഷനായ അഞ്ചംഗ ഫീസ് നിര്‍ണയ സമിതിയെയുംആറംഗ ഫീസ് മേല്‍നോട്ട സമിതിയെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ഫീസ് ഘടന നിശ്ചയിക്കാനാണ് സമിതിയുടെ തീരുമാനം

മെരിറ്റ് സീറ്റില്‍ 12 ലക്ഷവും എന്‍ആര്‍ഐ സീറ്റില്‍ 30 ലക്ഷവരെ ഫീസ് വര്‍ധിപ്പിക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം. ഫീസ് ഘടന അംഗീകരിച്ചാല്‍ പത്ത് ശതമാനം നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ് മെന്റ്് വാഗ്ദാനം. മുഖ്യമന്ത്രിയുമായി മാനേജ്‌മെന്റുകള്‍ നാളെ ചര്‍ച്ച നടത്തും അതേ സമയം ഫീസ് വര്‍ധിപ്പിക്കുന്ന ആവശ്യത്തില്‍ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top