ഖത്തറില്‍ യുദ്ധവിമാനങ്ങളിറക്കി അമേരിക്കയുടെ പ്രകോപനം

ഖത്തറില്‍ യുദ്ധവിമാനങ്ങളിറക്കി അമേരിക്കയുടെ പ്രകോപനം. ഇറാനുമായുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം. എന്നാല്‍ അമേരിക്കയുടെ യുദ്ധസമാനമായ നീക്കത്തെ പ്രതിരോധിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.
ഖത്തറില്‍ കൂടുതല്‍ എഫ് 22 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചാണ് യുഎസിന്റെ പ്രകോപനം. എന്നാല്‍ അമേരിക്കയില്‍ നിന്നും ഖത്തറിലെത്തിച്ച വിമാനങ്ങളുടെ എണ്ണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിലൂടെ 5 എഫ് 22 വിമാനം പറക്കുന്നതിന്റെ ചിത്രം പുറത്തു വന്നതയോടെയാണ് യുദ്ധവിമാനങ്ങളിറക്കിയുള്ള അമേരിക്കയുടെ നീക്കം ചര്‍ച്ചയാകുന്നത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണു യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതെന്നു അമേരിക്കന്‍ എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ മിലിറ്ററി കമാന്‍ഡ് പറഞ്ഞു.
അതേസമയം ഇറാഖിന്റെ രാസായുധ ആക്രമണത്തെ നേരിട്ടതുപോലെ അമേരിക്കയുടെ ഏത് ഉപരോധത്തെയും ചെറുക്കുമെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് പ്രതികരിച്ചു. 2015ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതോടെയാണു ഇറാനുമായുള്ള ബന്ധം വഷളായത്. തുടര്‍ന്ന് അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here