റായുഡുവിനെ തഴഞ്ഞതിൽ പ്രതിഷേധമറിയിച്ച് നടൻ സിദ്ധാർത്ഥ്

വിജയ് ശങ്കറിനു പരിക്കേറ്റിട്ടും അമ്പാട്ടി റായുഡുവിനെ തഴഞ്ഞ ബിസിസിഐയുടെ നിലപാടിനെതിരെ പ്രതിഷേധമറിയിച്ച് തെന്നിന്ത്യൻ താരം സിദ്ധാർത്ഥ്. വിജയ് ശങ്കറിനു പകരം മായങ്ക് അഗർവാളിനെ ലോകകപ്പ് ടീമിലെടുത്ത സെലക്ടർമാരുടെ നിലപാടിനെതിരെയാണ് സിദ്ധാർത്ഥ് രംഗത്തു വന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതിഷേധം.

‘പ്രിയപ്പെട്ട അംബാട്ടി റായുഡു, നിങ്ങൾ കുറച്ചു കൂടി അർഹിച്ചിരുന്നു. മാപ്പ്! ഇത് അസംബന്ധമാണ്. കരുത്തനായിരിക്കൂ! നിങ്ങളുടെ കഴിവിനെയും ആത്മസമര്‍പ്പണത്തിനെയും സ്ഥിരതയെയും ഇത് സംബന്ധിക്കുന്നില്ല’- സിദ്ധാർത്ഥ് കുറിച്ചു.

നേരത്തെ വിജയ് ശങ്കറും അമ്പാട്ടി റായുഡും തമ്മിലായിരുന്നു ഇന്ത്യയുടെ നാലാം നമ്പർ ചർച്ചകൾ. 3 ഡയമൻഷൻ പ്ലയർ എന്ന് വിശേഷിപ്പിച്ചാണ് സെലക്ടർമാർ വിജയ് ശങ്കറെ ടീമിലെടുത്തത്. ആ സമയത്ത് റായുഡു ചെയ്ത ഒരു ട്വീറ്റ് വിവാദമായിരുന്നു. അതുകൊണ്ടു തന്നെയാവും റായുഡുവിനെ പരിഗണിക്കാതിരുന്നതെന്നാണ് അഭ്യൂഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top