പറക്കലിനിടെ വ്യോമസേനാ വിമാനത്തിന്റെ ഇന്ധന ടാങ്ക് നിലത്തു വീണു

പറക്കലിനിടെ വ്യോമസേനാ വിമാനത്തിൽ നിന്ന് ഇന്ധന ടാങ്ക് താഴെ വീണു. വ്യോമസേനയുടെ തേജസ് വിമാനത്തിൽനിന്ന് 1,200 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് താഴെ വീണത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
വിമാനം സുരക്ഷിതമായി സുലൂർ എയർഫോഴ്സ് സ്റ്റേഷനിൽ ലാൻഡ് ചെയ്തു. കൃഷിയിടത്തിലാണ് ടാങ്ക് വീണത്. അതിനാൽ വലിയ അപകടം ഒഴിവായി. ചെറിയ തീപിടിത്തം ഉണ്ടായെങ്കിലും ഉടൻ തന്നെ അണച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് വ്യോമസേന അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News