അടിയോടടി; ഇന്ത്യ ശക്തമായ നിലയിൽ

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. 26 ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലതെ 164 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കു വേണ്ടി രണ്ട് ഓപ്പണർമാരും അർദ്ധസെഞ്ചുറി നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഉജ്ജ്വലമായി തുടങ്ങി. ഇത്ര ദിവസവും ഇല്ലാതിരുന്ന ഒരു ഊർജ്ജം കാണിച്ച ഓപ്പണർമാർ വളരെ വേഗത്തിൽ സ്കോർ ചെയ്തു. നേരിട്ട രണ്ടാം പന്തിൽ തന്നെ സിക്സറടിച്ചാണ് രോഹിത് തൻ്റെ ഇന്നിംഗ്സ് ആരംഭിച്ചത്. വ്യക്തിഗത സ്കോർ ഒൻപതിൽ നിൽക്കെ മുസ്തഫിസുറിൻ്റെ പന്തിൽ തമീം ഇഖ്ബാൽ രോഹിതിനെ നിലത്തിട്ടു. കിട്ടിയ ലൈഫ് നന്നായി ഉപയോഗിച്ച രോഹിത് വേഗത്തിൽ സ്കോറുയർത്തി. തുടക്കത്തിൽ പ്രതിരോധം സ്വീകരിച്ചുവെങ്കിലും പതിയെ രാഹുലും ആക്രമണ മൂഡിലേക്ക് മാറിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചുയർന്നു.

45 പന്തുകളിൽ രോഹിതും 57 പന്തുകളും രാഹുലും അർദ്ധസെഞ്ചുറി കുറിച്ചു. നിലവിൽ  രാഹുൽ 67 റൺസെടുത്തും രോഹിത് 93 റൺസെടുത്തും പുറത്താവാതെ നിൽക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top