ഉത്തര്‍പ്രദേശിലെ ആശ്രമത്തില്‍ മലയാളി മരിച്ച സംഭവം; ഇടനിലക്കാര്‍ അടക്കം ഒളിവില്‍

യുപിയിലെ ആശ്രമത്തിലെ മലയാളിയുടെ മരണം അന്വേഷിക്കാന്‍ കേരള പൊലീസ് ഉത്തര്‍ പ്രദേശിലെ ദേവ്‌റ ആശ്രമത്തിലെത്തി.  വിക്രമന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നന്വേഷിക്കാനാണ് പൊലീസ് സംഘം എത്തിയത്.

ചെങ്ങന്നൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ആശ്രമ അധികൃതരെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന്റെ ദൃശൃങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു. പശുക്കളുമായി ഉത്തര്‍പ്രദേശിലെ ദേവ്‌റ ആശ്രമത്തിലേക്ക് പോയ വിക്രമനെ അവിടെ പൂട്ടിയിട്ടിരിക്കുകയാണെന്നും രക്ഷപ്പെടുത്തണം എന്ന് പറഞ്ഞ് മകന് ഫോണ്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മകന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്.

വിക്രമന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ ദുരൂഹതയാണ് നിലനില്‍ക്കുന്നത്. അതേസമയം വിക്രമന്റെ മരണത്തിനു പിന്നാലെ ഇടനിലക്കാര്‍ ഉള്‍പ്പെടെ സ്വാമി പ്രഹ്‌ളാദും ഒളിവിലാണ്. ആശ്രമത്തിലെ സ്വാമിയുടെ മുറി പൂട്ടികിടക്കുന്നു. എവിടെയാണെന്ന് അന്തേവാസികള്‍ക്കും അറിയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top