കാണാതായ ജര്‍മന്‍ യുവതിയുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരത്ത് കാണാതായ ജര്‍മന്‍ യുവതി ലിസക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലിസയ്ക്കായി മത കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

തിരുവനന്തപുരത്ത് ജര്‍മ്മന്‍ യുവതി ലിസ വെയ്‌സയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ലിസയ്ക്കായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പോലീസ് തീരുമാനം. ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ജര്‍മന്‍ എംബസി വഴി ബന്ധുക്കളില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 5ന് തിരികെ പോയിരുന്നു. ഇയാളില്‍നിന്നും പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്. മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്‌സ് ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്.  മാര്‍ച്ച് ഏഴിന് ലിസ തിരുവനന്തപുരം പൊലീസിന്റെ പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയിരുന്നു. ശംഖുമുഖം എസി ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top