നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിനെ സ്‌റ്റേഷനിൽ ക്രൂരമായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

രാജ് കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനിൽ പോലീസുകാർ ക്രൂരമായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് . ഐ. ജിക്ക് നൽകാനായി തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മദ്യപിച്ച പോലീസുകാർ രാജ്കുമാറിനെ ക്രൂരമായി മർദിച്ചു. എല്ലാം എസ്.പിക്ക് അറിയാമായിരുന്നുവെന്നും സസ്പെൻഷനിലായ പോലീസുകാർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.

രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസുകാർ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് തയാറാക്കിയ റിപ്പോർട്ടിലുള്ളത്. പ്രാകൃതമായ മുറകളാണ് പോലീസുകാർ പ്രയോഗിച്ചത്. 12 ന് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത്‌ 16ന് മാത്രമാണ്. ഈ ദിവസങ്ങളിലാണ് രാജ് കുമാർ മർദ്ദനത്തിനിരയായത്. കസ്റ്റഡിയിലെടുക്കുമ്പോഴും അറസ്റ്റ് രേഖപ്പെടുത്തുമ്പോഴും ചട്ടങ്ങൾ പാലിച്ചില്ല. റിമാന്റിലായി ജയിലിൽ എത്തിച്ചപ്പോൾ ആശുപത്രിയിലാക്കാൻ ജയിൽ അധികൃതർ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ ജീപ്പ് വിട്ടുകൊടുക്കാൻ തയാറായില്ല. രാജ് കുമാറിനെ കസ്റ്റഡിയിലെടുത്തതുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും എസ്.പിക്ക് അറിയാമായിരുന്നുവെന്ന് സസ്പെൻഷനിലായ ഉദ്യേഗസ്ഥർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.രാജ്കുമാർ നാലു ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു.

രാജ്കുമാറിന്റെ ആരോഗ്യ നിലയെ കുറിച്ച് അപ്പപ്പോൾ എസ് പി യെ അറിയിച്ചിരുന്നു. പണം കണ്ടെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശക്തമായ സമ്മർദ്ദം ചെലുത്തി.നാട്ടുകാര്‍ പിടികൂടി പോലീസിലേൽപിക്കുമ്പോൾ രാജ്കുമാറിനു മർദനമേറ്റിരുന്നുവെന്നും മൊഴിയിലുണ്ട്.ഇതിനിടെ, നെടുംകണ്ടം സ്റ്റേഷനിൽ വീണ്ടും കസ്റ്റഡി മർദ്ദനം നടന്നെന്ന് ആരോപണം ഉയർന്നു. മുണ്ടിയെരുമ സ്വദേശി ഹക്കിമാണ് പോലീസ് മർദ്ദിച്ചെന്ന് പരാതി നൽകിയത്. ബൈറ്റ് പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഹക്കീമിന്റെ മൊഴി രേഖപ്പെടുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top