അഭിമന്യു കേസിലെ സാക്ഷികള്‍ക്ക് വധഭീഷണി; ഭീഷണി കോളുകള്‍ ഉണ്ടായിരുന്നെന്നും അര്‍ജ്ജുന്‍ ട്വന്റി ഫോറിനോട്

അഭിമന്യു കേസിലെ സാക്ഷികള്‍ക്ക് വധഭീഷണി. അഭിമന്യൂവിനൊപ്പം കുത്തേറ്റ അര്‍ജ്ജുന്‍ അടക്കമുള്ളവരെയാണ് സാക്ഷി പറഞ്ഞാല്‍ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സാക്ഷി പറയരുതെന്നാവശ്യപ്പെട്ട നിരന്തരം ഭീഷണി കോളുകള്‍ ഉണ്ടായിരുന്നെന്നും അര്‍ജ്ജുന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അഭിമന്യു കേസുമായി ബന്ധപ്പെട്ട് ആറു പേരെയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കേസില്‍ സാക്ഷി പറഞ്ഞാല്‍ അഭിമന്യുവിനെ വക വരുത്തിയ പോലെ കാമ്പസില്‍ വെച്ച് അപായപ്പെടുത്തുമെന്നാണ് കുറ്റവാളികളുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് എസ്എഫ്‌ഐ നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

എസ്എഫ്‌ഐ നല്‍കിയ പരാതിയില്‍ റെണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദേശ നമ്പറില്‍ നിന്നുമെത്തിയ ഫോണ്‍ കോളിനു പന്നിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു. സാക്ഷി പററയാതിരിക്കാന്‍ നിരന്തരം ഭീഷണിയുണ്ടൈന്ന് അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജ്ജുന്‍ പറഞ്ഞു. അഭിമന്യു കൊലപാതക കേസില്‍ അടുത്ത് ബന്ധമുള്ള ചിലരെ സംശയാസ്പദമായ സാഹചര്യത്തില്‍ കഴിഞ്ഞ ഇടയില്‍ പൊലീസ് പിടികൂടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top