ആലപ്പുഴയിലെ തോൽവി; അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടി സ്വീകരിക്കുമെന്ന് മുല്ലപ്പള്ളി

ആലപ്പുഴയിലെ തോൽവിയെപ്പറ്റി അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണ സമിതിയുടെ ശുപാർശകളെല്ലാം കെപിസിസി സ്വീകരിക്കുകയാണെന്നും നാല് ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിട്ടതായും മുല്ലപ്പള്ളി പറഞ്ഞു.

Read Also; ആലപ്പുഴയിലെ തോൽവി; നാല് ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടണമെന്ന് അന്വേഷണ സമിതിയുടെ ശുപാർശ

മൂന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളെ കെപിസിസി ആലപ്പുഴയിലേക്ക് അയക്കും. ഏതൊക്കെ ഘടകങ്ങളാണ് പുന:സംഘടിപ്പിക്കേണ്ടതെന്ന് നേതാക്കൾ തീരുമാനിക്കും. വേണ്ടി വന്നാൽ ബൂത്ത്തലം വരെ പുന:സംഘടനയുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top