സച്ചിനെ മറികടന്ന് അഫ്ഗാനിസ്ഥാൻ യുവതാരം ഇക്രം അലി

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്ന ടീമാണ് അഫ്ഗാനിസ്ഥാൻ. ഒരുപിടി മികച്ച യുവതാരങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്നും ഉയർന്നു വരുന്നുണ്ട്. അതിൽ പെട്ട ഒരാളാണ് 18കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇക്രം അലി ഖിൽ. ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ 86 റൺസെടുത്ത ഇക്രം സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിനെയാണ് മറികടന്നിരിക്കുന്നത്,

92 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ സച്ചിൻ നേടിയ 84 റൺസാണ് ഇതുവരെ 18 വയസ്സിൽ താഴെയുള്ള താരങ്ങളിലെ ഏറ്റവും മികച്ച ലോകകപ്പ് സ്കോർ ആയിരുന്നത്. എന്നാൽ ഇന്ന് ഇക്രം ഈ റെക്കോർഡ് തിരുത്തി. 86 റൺസെടുത്ത ഇക്രം ഈ നേട്ടം സ്വന്തം പേരിലാക്കി. 92 ലോകകപ്പിൽ തന്നെ സിംബാബ്‌വെയ്ക്കെതിരെ സച്ചിൻ തന്നെ നേടിയ 81 റൺസാണ് പട്ടികയിൽ മൂന്നാമത്.

അതേ സമയം, 312 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ മികച്ച തുടക്കത്തിനു ശേഷം തകരുകയാണ്. 189/2 എന്ന നിലയിൽ നിന്ന് 201/5 എന്ന നിലയിലേക്കാണ് അഫ്ഗാൻ തകർന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More