കൊല്ലത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പുത്തൂരിൽ യുവതിയെ വാടകവീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ വെണ്ടാറിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്മിതയാണ് മരിച്ചത്.
ഇവരുമായി അടുപ്പമുണ്ടായിരുന്ന ഭർതൃബന്ധുവും മങ്ങാട് സ്വദേശിയുമായ സനീഷിനെ കൊല്ലത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലും കണ്ടെത്തി.
പുത്തൂർ വെണ്ടാറിൽ രണ്ടുവർഷത്തോളമായി കുട്ടികൾക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്മിത. സ്മിതയുടെ പ്രവാസിയായ ഭർത്തതാവിന്റെ ബന്ധുവായ സനീഷ് വീട്ടിൽ നിത്യസന്ദർശകനായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പുലർച്ചെ സനീഷാണ് സ്മിതയുടെ ആരോഗ്യനില മോശമാണെന്ന് ഇവരുടെ സുഹൃത്തിനെ ഫോണിൽ വിളിച്ചറിയിക്കുന്നത്.തുടർന്ന് മൊബൈൽഫോണ് സ്വിച്ച് ഓഫ് ആക്കി സനീഷ് ഇവിടെനിന്നും കടന്നു.
സ്മിതയുടെ സുഹൃത്ത് വീട്ടിലെത്തി അബോധാവസ്ഥയിൽ ആയിരുന്ന സ്മിതയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തതിക്കുമ്പോഴേക്കും മരിച്ചിരുന്നു. സ്മിതയുടെ കഴുത്തിൽ മുറിവുകളുണ്ട്. ഭർതൃബന്ധുവായ സനീഷിലേക്ക് അന്വേഷണം നീളുന്നതിനിടയിലാണ് ഇയാളെ കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഫാത്തിമ കോളജിന് സമീപത്ത് പുലർച്ചെ ആറുമനിയോടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പുത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here