കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.നെടുമങ്ങാട്  പുത്തൻപാലത്താണ് അപകടമുണ്ടായത്. പേരയം സ്വദേശി ചന്ദ്രനാണ് മരിച്ചത്.

ചന്ദ്രന്റെ മകൻ 12 വയസുള്ള ആരോമലിന് അപകടത്തിൽ പരിക്കേറ്റു. പാലോട് നിന്നും നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട്  പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറിയത്.കടയിൽ സാധനം വാങ്ങാൻ നിന്നവരാണ് അപകടത്തിൽപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top