കസ്റ്റഡി മരണം; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യണമെന്ന് രാജ്കുമാറിന്റെ ഭാര്യ

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യ. രണ്ട് പൊലീസുകാരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള വാർത്തകൾ ആശ്വാസകരമാണെന്നും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും രാജ്കുമാറിന്റെ ഭാര്യ വിജയ ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also; നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അട്ടിമറിക്കാൻ എം.എം മണിയും ഇടുക്കി എസ്.പിയും ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ

ക്രൈം ബ്രാഞ്ച് കാര്യക്ഷമമായാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പോലീസുദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി നൽകിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും രാജ്കുമാറിന്റെ ഭാര്യ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top