മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദം രാഷ്ട്രീയ പ്രേരിതം; ഹൈക്കോടതി

മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി. കേസ് പരിഗണിക്കവെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഫിറോസിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സും ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
പിതൃ സഹോദരപുത്രനായ കെടി അദീബിനെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കുമ്പോള്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് ഡെപ്യൂട്ടേഷനില്‍ നിയമിച്ചതാണ് ഹര്‍ജിക്കാധാരം. ചട്ടങ്ങള്‍ മറികടന്നാണ് നിയമനം നടത്തിയതെന്ന അരോപണമാണ് ഫിറോസ് ഉന്നയിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് വിലയിരുത്തി. പിന്നാലെ പികെ ഫിറോസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഫിറോസിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സും ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ വിവാദത്തെ തുടര്‍ന്ന് ടികെ അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് രാജിവച്ചിരുന്നു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്നാണ് അദീബ് തന്റെ രാജിക്കത്തില്‍ വ്യക്തമാക്കിയത്. നേരത്തെയും ഹൈക്കോടതി ഫിറോസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് ഫിറോസിന് ജഡ്ജി മുന്നറിയിപ്പും നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here