ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ പ്രത്യേക ദൗത്യസേന വധിച്ചു. ദാംതാരി ജില്ലയിൽ ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ.കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് തോക്കുകളടക്കം നിരവധി ആയുധങ്ങൾ കണ്ടടുത്തിട്ടുണ്ട്.
Chhattisgarh: Four Naxals killed in an encounter with Police Special Task Force (STF) in Dhamtari. Weapons recovered. pic.twitter.com/FHcyFaSmvO
— ANI (@ANI) 6 July 2019
പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ബീജാപുർ ജില്ലയിൽ മലയാളിയുൾപ്പെടെ നാല് സിആർപിഎഫ് ജവാൻമാർ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്ത് മാവോയിസ്റ്റുകൾക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here