രാജ് കുമാറിന് ചികിത്സ ലഭ്യമാക്കുന്നതില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍

രാജ് കുമാറിന് ചികിത്സ ലഭ്യമാക്കുന്നതില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ മൊഴി. സ്‌കാനിങ്ങ് എക്‌സ്‌റേ പരിശോധനക്ക് നിര്‍ദ്ദേശിച്ചെങ്കിലും ഇവ ചെയ്യാതെ മടങ്ങിയെന്നാണ് വിശദീകരണം. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ജയില്‍ ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പ് നടന്നത്
ജൂണ്‍ പത്തൊന്‍പത്, ഇരുപത് തീയതികളില്‍ രാജ്കുമാറിനെ ചികിത്സയ്ക്കെത്തിച്ചെന്നായിരുന്നു പീരുമേട് ജയില്‍ അധികൃതരുടെ അവകാശവാദം. എന്നാല്‍ മര്‍ദ്ദനത്തില്‍ അവശനായി എത്തിച്ച രാജ് കുമാറിന് ചികിത്സ ലഭ്യമാക്കാതെ ജയില്‍ അധികൃതര്‍ മടങ്ങിയതായാണ് മൊഴി. ഒപി ടിക്കറ്റെടുത്ത ശേഷം ചടങ്ങിന് ഡോക്ടറെ കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ തിരികെ പോയി. രാജ്കുമാറിനെ പരിശോധിച്ച യുറോളജി വിഭാഗത്തിലെ റസിഡന്റ് ഡോക്ടറുടേതാണ് മൊഴി. ആള്‍ട്രാ സൗണ്ട് സ്‌കാനിങ്ങ്, എക്‌സ് റേ അടക്കള്ള പരിശോധകളാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ പരിശോധനകള്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയിട്ടില്ല. പിന്നീട് ഡോക്ടറെ കാണാതെ ഇവര്‍ മടങ്ങി. ഇതിനാലാണ് ചികിത്സാ രേഖകളില്‍ പേരില്ലെന്ന വിശദീകരണം ആര്‍എംഒയില്‍ നിന്ന് ഉണ്ടായത്.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് ഡിഐജിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടന്നത്. ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ രാജ് കുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here