സ്വാശ്രയ ഫീസ് പുതുക്കി നിശ്ചയിച്ചു; പുതുക്കിയത് 19 കോളേജുകളുടെ ഫീസ്

സ്വാശ്രയ മെഡിക്കൽ ഫീസ് പുതുക്കി നിശ്ചയിച്ചു. 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെയാണ് പുതിയ വാർഷിക ഫീസായി ജ.രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ അൻപതിനായിരം രൂപയുടെ വർധന വരുത്തിയിട്ടുണ്ട്. എന്നാൽ ഫീസ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് മാനേജ്മെന്റുകളുടെ തീരുമാനം.
സംസ്ഥാനത്തെ 19 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത്. മുന്‍വര്‍ഷത്തെ ഫീസില്‍ 10 ശതമാനം വര്‍ധന വരുത്തിയാണിത്. ഓരോ കോളജിന്റേയും വരവ് ചെലവു കണക്കുകള്‍ പരിശോധിച്ചശേഷമാണ് ഫീസ് നിശ്ചയിച്ചത്. ഓരോ കോളജും നടത്താനുള്ള ചെലവു അനുസരിച്ച് പ്രത്യേകം പ്രത്യേകം ഫീസാണ് നിശ്ചയിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ ഫീസ് 5.85 ലക്ഷം രൂപയും കൂടിയ ഫീസ് 7.19 ലക്ഷവുമാണ്. കൂടുതല്‍ ഫീസ് വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം കമ്മിറ്റി തള്ളി. 8 മുതല്‍ 12 ലക്ഷം വരെ ഫീസ് അനുവദിക്കണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് നിരക്കില്‍ കോളജുകള്‍ നടത്താനാവില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് മാനേജ്‌മെന്റ്ുകളുടെ തീരുമാനം. നാളെയാണ് മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ്. 12 നു മുമ്പായി ഫീസടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ മാനേജ്‌മെന്റ്ുകള്‍ കോടതിയെ സമീപിക്കുന്നതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും നിയമക്കുരുക്കിലാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here