മുംബൈ കോൺഗ്രസ് ഘടകത്തിന്റെ അധ്യക്ഷൻ മിലിന്ദ് ദിയോറ സ്ഥാനം ഒഴിഞ്ഞു

മുംബൈ കോൺഗ്രസ് ഘടകത്തിന്റെ അധ്യക്ഷൻ മിലിന്ദ് ദിയോറ സ്ഥാനം ഒഴിഞ്ഞു. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് രാജി.ദേശീയ തലത്തിൽ പുതിയ ചുമതലകൾ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

ലോക്‌സഭാ തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മിലിന്ദ് ദിയോറ അധ്യക്ഷ പദവി ഏറ്റെടുത്തത്. മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് കഴിയുന്നവരെ മുംബൈയുടെ ചുമതല മൂന്ന് മുതിർന്ന നേതാക്കൾക്ക് നൽകാനാണ് നീക്കം.

Read Also : യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ കേശവ് ചന്ദ് യാദവ് രാജിവെച്ചു

മെയ് 25ന് ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജി വെച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടു ദിവസങ്ങൾക്ക് ഉള്ളിലായിരുന്നു രാഹുൽ ഗാന്ധിയുടെ രാജി. ലോക്സഭ തെരഞ്ഞെടുപ്പിൽ മിലിന്ദ് ദിയോറ ദക്ഷിണ മുംബൈ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ശിവസേനയുടെ അരവിന്ദ് സാവന്തിനോട് പരാജയപ്പെടുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More