മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എഐസിസിജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എഐസിസിജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സിന്ധ്യ പ്രതികരിച്ചു. മുംബെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മിലിന്ദ് ദിയോറയും രാജിവച്ചു. ദേശീയ തലത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് രാജിയെന്നാണ് വിവരം.

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്‍ കൂട്ട രാജി തുടരുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. പാര്‍ട്ടിയെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്നും സിന്ധ്യ പറഞ്ഞു.
രാജി വാര്‍ത്തകള്‍ നേരെത്തെ പുറത്തു വന്നിരുന്നെങ്കിലും പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേത്യത്വം തയ്യാറായിരുന്നില്ല.

പിന്നാലെ മുംബൈ കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്യക്ഷന്‍ മിലിന്ദ് ദിയോറയും സ്ഥാനം ഒഴിഞ്ഞു. പുതിയ അധ്യക്ഷന്‍ യുവ നേതാവായിരിക്കണമെന്ന ആവിശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ദിയോറയുടെ രാജി എന്നത് ശ്രദ്ധേയമാണ്.ദേശീയ തലത്തില്‍ പുതിയ ചുമതലകള്‍ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ
അധ്യക്ഷന്‍ കേശവ് ഛന്ദ് യാദവ് ഇന്നലെ രാജി സമര്‍പ്പിച്ചിരുന്നു.പരാജയത്തില്‍ ഒട്ടേറെ നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയതിനു ശേഷം മുതിര്‍ന്ന നേതാക്കളായ വിവേക് തന്‍ഖ, ദീപക് ബാബ്‌റിയ തുടങ്ങിയവരും നേരെത്തെ രാജിവച്ചിരുന്നു.,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More