’56 ഇഞ്ച് നെഞ്ചളവുള്ള നായകന് ജന്മദിനാശംസകൾ’; ഗാംഗുലിക്ക് ആശംസ അറിയിച്ച് സെവാഗ്

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിക്ക് ആശംസകളറിയിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. 56 എന്ന സംഖ്യ വെച്ചാണ് സെവാഗ് തൻ്റെ നായകന് ആശംസ അറിയിച്ചിരിക്കുന്നത്.

’56 ഇഞ്ച് നെഞ്ചളവുള്ള നായകന്‍, ഏഴാം മാസത്തില്‍ എട്ടാം തിയതി ജനനം. 7*8=56, മാത്രമല്ല, ലോകകപ്പിലെ ബാറ്റിങ് ശരാശരി 56′- ഇതായിരുന്നു വീരുവിൻ്റെ ട്വീറ്റ്. ഒപ്പം ലോർഡ്സിൻ്റെ ബാൽക്കണിയിൽ നിന്ന് ജേഴ്സിയൂരി വീശുന്ന ഗാംഗുലിയുടെ ഐക്കോണിക് ഇമേജും സെവാഗ് ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

ഇന്ത്യയെ നയിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു ഗാംഗുലി. ഇന്ത്യന്ന് ക്രിക്കറ്റ് കോഴ വിവാദത്തിൽ തല താഴ്ത്തിൻ നിന്നപ്പോഴായിരുന്നു ഗാംഗുലി നായക സ്ഥാനം ഏറ്റെടുക്കുന്നത്. സെവാഗിനെ ഓപ്പണിംഗിലേക്ക് നിയോഗിച്ചതും ഗാംഗുലിയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More