Advertisement

സ്‌റ്റേഷൻ ഹൗസ് ഓഫീസർ മുതൽ ഡിജിപി വരെ; മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

July 9, 2019
Google News 0 minutes Read

പൊലീസിനെതിരെ വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് ഉദ്യോഗസ്ഥരുടെ  യോഗം വിളിച്ചു. സ്‌റ്റേഷൻ ഹൗസ് ഓഫീസർ മുതൽ ഡിജിപി വരെയുള്ളവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഈ മാസം 16 ന് തിരുവനന്തപുരത്താണ് യോഗം.

ഡിജിപി മുതൽ എസ്പിമാർ വരെയാണ് യോഗത്തിൽ നേരിട്ട് പങ്കെടുക്കുക. സി.ഐ മുതൽ മുകളിലേക്കുള്ളവർ വീഡിയോ കോൺഫറൻസ് വഴിയും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.നെടുങ്കണ്ടം കസ്റ്റഡിമരണം ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പൊലീസുകാരുടെ യോഗം വിളിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here