കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ലോക്‌സഭയിൽ

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ലോക്‌സഭയിൽ. വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അധിർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷുമാണ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത്.
എം.എൽ.എരുടെ രാജിക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് സ്പീക്കർ കെ.ആർ രമേശ് പറഞ്ഞു. ഒരു സമ്മർദവുമില്ല. ഭരണഘടന അനുസരിച്ചാകും തീരുമാനമെന്നും വിമത എം.എൽ.എമാർ തന്നെ അറിയിച്ചല്ല മുംബൈക്ക് പോയതെന്നും സ്പീക്കർ വ്യക്തമാക്കി. കർണാടകയിൽ സർക്കാരിന് നിലവിൽ പ്രതിസന്ധികളില്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. രാമലിംഗ റെഡ്ഡി പാർട്ടി വിടില്ല എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
118 പേരുടെ പിന്തുണയോടെ ഭരണം നടത്തിയ കോൺഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സർക്കാരിന് 15 പേർ പാലം വലിച്ചതോടെ പിന്തുണക്കുന്നവരുടെ എണ്ണം 103 ആയി ചുരുങ്ങി. ഇതോടെ കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയത്. വിമതരെ അനുനയിപ്പിക്കാൻ മന്ത്രിസഭാംഗങ്ങൾ കൂട്ടരാജി നൽകിയെങ്കിലും ഫലമുണ്ടായില്ല. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് നീക്കം. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ എം എൽ എ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുവരാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്-ജെഡിഎസ് വിമതർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here