ഫുട്ബോൾ ഫെഡറേഷന്റെ എമർജിംഗ് പ്ലയർക്കുള്ള പുരസ്കാരം സഹലിന്

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹൽ അബ്ദുൽ സമദിന് ഈ വർഷത്തെ എഐഎഫ്എഫ് എമർജിംഗ് പ്ലയർ പുരസ്കാരം. സുനിൽ ഛേത്രിയാണ് മികച്ച പുരുഷ താരം. ആശാലതാ ദേവി മികച്ച വനിതാ താരമായി.

തുടർച്ചയായ മൂന്നാം തവണയാണ് ഛേത്രിക്ക് മികച്ച ഇന്ത്യൻ ഫുട്ബോളർക്കുള്ള പുരസ്കാരം ലഭിക്കുന്നത്. ആകെ 7 തവണയാണ് ഛേത്രി ഈ പുരസ്കാരം സ്വന്തമാക്കിയത്. മണിപ്പൂരിൻ്റെ ദാംഗ്മെയ് ഗ്രേസ് ആണ് വനിതകളിലെ എമർജിംഗ് പ്ലയർ.

2018 സീസണിൽ ഐഎസ്എൽ അരങ്ങേറ്റം കുറിച്ച സഹൽ കഴിഞ്ഞ സീസണിൽ ഐഎസ്എൽ എമർജിംഗ് പ്ലയർക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു. തുടർന്ന് ഇന്ത്യൻ സീനിയർ ടീമിലും സഹൽ അരങ്ങേറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top