Advertisement

മുഖ്യമന്ത്രിയുടെ ചിത്രം കടുകുമണിയില്‍ ആലേഖനം ചെയ്ത് തമിഴ് ചിത്രകാരന്‍

July 9, 2019
Google News 0 minutes Read

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുകുമണിയില്‍ ആലേഖനം ചെയ്ത് തമിഴ് ചിത്രകാരന്‍. സേലം സ്വദേശി ജെ വെങ്കിടേഷാണ് വരയിലൂടെ മുഖ്യമന്ത്രിയെ വെളുത്ത കടുകുമണിയിലാക്കിയത്. കുടുംബസമേതം തലസ്ഥാനത്തെത്തി വെങ്കിടേഷ് തന്റെ രചന മുഖ്യമന്ത്രിക്ക് കൈമാറി.

സ്വന്തം മുഖം ലെന്‍സിലൂടെ അരിമണിയില്‍ കണ്ടപ്പോള്‍ മുഖ്യമന്ത്രിക്കും കൗതുകം. ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്നെത്തിയ സ്നേഹത്തിന് നിറഞ്ഞ മനസോടെയാണ് അദ്ദേഹം നന്ദി പറഞ്ഞത്. ചിത്രകാരന്റെ രചനാവഴികളെപ്പറ്റിയും വിശദമായി ചോദിച്ചറിഞ്ഞു. പിണറായിയുടെ അഭിനന്ദനം ജെ വെങ്കിടേഷിനും ആവേശമായി.

ഭാര്യ സതീദേവിക്കും മകള്‍ ഹര്‍ഷിതക്കുമൊപ്പം മുഖ്യമന്ത്രിയുടെ കാല്‍തൊട്ടുവന്ദിച്ചാണ് ജെ വെങ്കിടേഷ് മടങ്ങിയത്. കര്‍ഷക കുടുംബാംഗമായ അദ്ദേഹം ചെന്നൈ ഫൈന്‍ ആര്‍ട്ട്സില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇതിനോടകം 42 നേതാക്കന്മാരുടെ ചിത്രങ്ങള്‍ കടുകുമണിക്കുള്ളിലാക്കി. അരമണിക്കൂറിലാണ് പെന്‍സില്‍ കൊണ്ടുള്ള ഈ അപൂര്‍വ്വ ചിത്രരചന. 0.048 ഡയാമീറ്റര്‍ വലിപ്പമാണ് ഓരോ ചിത്രങ്ങളുടേയും ശരാശരി അളവ്. വേള്‍ഡ് വണ്ടര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും ജെ വെങ്കിടേഷ് ഇടം നേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here