അപകടമില്ലാത്ത വേനൽക്കാലം എന്ന ആശയവുമായി അബുദാബി പൊലീസ്

അപകടമില്ലാത്ത വേനൽക്കാലം എന്ന ആശയവുമായി അബുദാബി പൊലീസ്. വേനൽക്കാലത്ത് വാഹനങ്ങൾക്കുണ്ടാവുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുള്ള സുരക്ഷാ നിർദേശവുമായാണ് അബുദാബി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാളുകളിലും പ്രധാന കേന്ദ്രങ്ങളിലുമെല്ലാം ശില്പശാലകളും വീഡിയോ പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

മോശം ടയറുകൾ ചൂടുകാലത്ത് റോഡിൽ ഉരഞ്ഞ് പൊട്ടാനും വലിയ അപകടങ്ങളുണ്ടാവാനും കാരണമാകും. വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷയ്ക്കാണ് ചൂടകാലത്ത് പ്രഥമ പരിഗണന നൽകേണ്ടതെന്ന് അബുദാബി പൊലീസ് ഗതാഗതവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സലിം ബിൻ ബാറഖ് പറഞ്ഞു. അതിവേഗവും വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തതുമാണ് യുഎഇയിലെ അപകടകാരണങ്ങളിൽ പ്രധാനമായത്. ഈ സാഹചര്യത്തിൽ മോശം ടയറുകൾ കൂടിയാണെങ്കിൽ അപകടത്തിന്റെ ആഘാതം ഏറെ വലുതാവും. പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ പട്രോളിങ് സജീവമാക്കുകയും വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ ടയറുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top