കർണാടക പ്രതിസന്ധി; കോൺഗ്രസ് ഇന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകും

കർണ്ണാടക വിഷയം പാർലമെന്റിന്റെ ഇരു സഭകളെയും ഇന്നും പ്രക്ഷുബ്ധമാക്കും. ഇരുസഭകളിലും വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകാൻ കോൺഗ്രസ് തിരുമാനിച്ചിട്ടുണ്ട്. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യം.
ബജറ്റിന്മേലുള്ള പൊതു ചർച്ചയാണ് ഇന്നും ഇരുസഭകളിലും നടക്കെണ്ടത്. ലോകസഭയിൽ ബജറ്റ് ചർച്ചകൾ രണ്ട് ദിവസ്സമായ് നടക്കുന്നുണ്ടെങ്കിലും രാജ്യസഭയിൽ ചർച്ച ഇതുവരെയും തുടങ്ങിയിട്ടില്ല. കർണ്ണാടക വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണം എന്ന ആവശ്യം കോൺഗ്രസ് ഇന്നും ഇരു സഭകളിലും ഉന്നയിക്കും. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നാണ് കൊൺഗ്രസ് വാദം. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടിസ് ഇന്നലെ വൈകിട്ട് തന്നെ കോൺഗ്രസ് നൽകിയിട്ടുണ്ട്. എന്നാൽ കർണ്ണാടക പ്രതിസന്ധിയിൽ ബി.ജെ.പി യ്ക്ക് പങ്കെന്നും ഇല്ലെന്നാണ് പാർട്ടി നിലപാട്.
ഇന്നും ഇക്കാര്യം സഭയിൽ ബി.ജെ.പി വ്യക്തമാക്കും. കോൺഗ്രസ് നിഴലിനോട് യുദ്ധം ചെയ്യുകയാണെന്നയിരുന്നു ഇന്നലെ ഇ ആരോപണം ഉന്നയിച്ചപ്പോൾ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ മറുപടി. ലോകസഭ നടപടികൾ ഇന്നലെ പൂർത്തി ആക്കാനായെങ്കിലും രാജ്യസഭ നടപടികൾ പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്നും സമാന സാഹചര്യം ആവർത്തിയ്ക്കാനാണ് സാധ്യത. കർണ്ണാടകയിലെ സർക്കാരിനെ അട്ടിമറിയ്ക്കാൻ ബി.ജെ.പി ശ്രമിയ്ക്കുന്നതായ് ആരോപിച്ച് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിയ്ക്കാനും കൊൺഗ്രസ് തിരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here