ഹരിതാ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്; പണം കൈമാറ്റം നടന്ന കുമളിയിലെ ഹോട്ടലിൽ രാജ്കുമാറും ശാലിനിയും താമസിച്ചതിന്റെ രേഖകൾ ട്വന്റിഫോറിന്

ഹരിതാ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പണം കൈമാറ്റം നടന്നത് കുമളിയിലെ ഹോട്ടലിൽ വച്ച്. കേസിലെ മുഖ്യ പ്രതികളായ രാജ്കുമാറും ശാലിനിയും കുമളിയിലെ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകള്‍ ട്വന്റിഫോറിന്. പണം തേനിയിലേക്ക് കടത്തിയെന്നും സൂചനയുണ്ട്. ട്വന്റിഫോർ എക്സ്ക്ലൂസീവ്.
ഹരിതാ ഫിനാൻസിൽ ജീവനക്കാരി മാത്രാമയിരുന്നു താനെന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ശാലിനിയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയുകയാണ്. ശാലിനിയും നെടുകണ്ടം കസ്റ്റഡി മർദനത്തിൽ കൊല്ലപെട്ട രാജ്കുമാറും ശാലിനിയും ഒരു മാസത്തിനിടെ വിവിധ സമയങ്ങളില്‍ ദിവസങ്ങളോളം കുമിളിയിലെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിരുന്നു. തമിഴ് നാട്ടിലെ തേനിയിൽ ചില സാമ്പത്തിക ഇടപാടുകൾ നടത്താനാണ് തങ്ങള്‍ കുമിളിയിൽ എത്തിയതെന്ന് രാജ്കുമാർ പറഞ്ഞതായി ലോഡ്ജിലെ ജീവനക്കാരൻ പറയുന്നത് ട്വൻ്റി ഫോർ ഒളിക്യാമറ ഓപ്പറേഷനിൽ വ്യക്തമായി.
ശാലിനിയുടെ മകൾ ഹരിത ഒരു തവണ ഹോട്ടലില്‍ എത്തിയെന്നും ജീവനക്കാരൻ പറയുന്നു. മകൾ ഹരിത ഹോട്ടലില്‍ എന്തിനു വന്നു എന്നതും ദുരൂഹതയാണ്.
നൂറ്റമ്പിതിലേറെ സാശ്രയ സംഘങ്ങളിൽ നിന്നാണ് ഹരിതാ ഫിനാൻസ് പണം പിരിച്ചെടുത്തത്. മൂന്നര കോടിയോളം രൂപ പിരിച്ചെടുത്തുവെന്നാണ് കണക്കുകൂട്ടല്‍. തട്ടിപ്പ് കേസില്‍ ക്രൈ ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പിരിച്ചെടുത്ത പണം എവിടെയാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here