ലോകകപ്പിൽ ഏറ്റവുമധികം റൺസ് സേവ് ചെയ്തത് രവീന്ദ്ര ജഡേജ; കളിച്ചത് രണ്ട് മാച്ച്

ഈ ലോകകപ്പിൽ ഏറ്റവുമധികം റണ്ണുകൾ സേവ് ചെയ്തത് രവീന്ദ്ര ജഡേജ. ആകെ 41 റണ്ണുകളാണ് ജഡേജ ഇന്ത്യക്കായി സേവ് ചെയ്തത്. വെറും രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി പല മത്സരങ്ങളിലും ജഡേജ ഫീൽഡിലിറങ്ങിയിരുന്നു.
സേവ് ചെയ്ത 41 റണ്ണുകളിൽ 24 റൺസ് ഇന്നർ റിംഗിലും ബാക്കി 17 റണ്ണുകൾ ഔട്ട്ഫീൽഡിലുമാണ് ജഡേജ സേവ് ചെയ്തത്. ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ രവീന്ദ്ര ജഡേജയാണെന്നുറപ്പിക്കുന്നതാണ് ഈ കണക്കുകൾ. ന്യൂസിലൻഡിനെതിരെ നടക്കുന്ന ഇന്നത്തെ സെമിഫൈനൽ മത്സരത്തിലും ജഡേജ ഫീൽഡിൽ തൻ്റെ പങ്കാളിത്തം ഉറപ്പിച്ചിരുന്നു. ഒരു ഡയറക്റ്റ് ഹിറ്റ് റണ്ണൗട്ടും ഒരു ക്യാച്ചും ജഡേജ നേടി.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡിൻ്റെ മാർട്ടിൻ ഗപ്റ്റിലാണ്. 34 റണ്ണുകൾ ഗപ്റ്റിൽ സേവ് ചെയ്തു. 32 റണ്ണുകൾ സേവ് ചെയ്ത ഓസീസ് താരം ഗ്ലെൻ മാക്സ്‌വൽ മൂന്നാമതും 27 റണ്ണുകൾ സേവ് ചെയ്ത ഓസീസിൻ്റെ തന്നെ മാർക്കസ് സ്റ്റോയിനിസ് പട്ടികയിൽ നാലാമതുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here