പതിനഞ്ചാമത് പി കേശവദേവ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സാഹിത്യ പുരസ്കാരം ഡോ. എം വി പിള്ളയ്ക്ക്

പ്രശസ്ത സാഹിത്യകാരൻ പി കേശവദേവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന പി കേശവദേവ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായി ഡോ. എം വി പിള്ളയ്ക്കാണ് സാഹിത്യ പുരസ്കാരം. പി കേശവദേവ് ഡയബസ്ക്രീൻ കേരള പുരസ്‌കാരം കേരള ടൈപ്പ് 1 ഡയബെറ്റിസ് വെൽഫെയർ സൊസൈറ്റിക്ക് ലഭിക്കും.

പ്രവാസി മേഖലയിൽ മലയാള സാഹിത്യത്തിനർപ്പിച്ച സംഭാവനകൾ പരിഗണിച്ചാണ് ഡോ. എം വി പിള്ളയ്ക്ക് പുരസ്കാരം നൽകിയത്. കുട്ടികളുടെ പ്രമേഹ ചികിത്സാ പുരോഗതിക്കും പരിചരണത്തിനും ബോധവത്കരണത്തിനുമായി കേരളത്തിലുടനീളം നടത്തുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് കേരള ടൈപ്പ് 1 ഡയബെറ്റിസ് വെൽഫെയർ സൊസൈറ്റിക്ക് പി കേശവദേവ് ഡയബസ്ക്രീൻ കേരള പുരസ്‌കാരം സമ്മാനിച്ചത്.

പി കേശവദേവിൻ്റെ പേരിലുള്ള പ്രത്യേക പുരസ്കാരത്തിന് എറണാകുളം കളക്ടർ ആയിരുന്ന കെ മുഹമ്മദ് വൈ സഫീറുള്ള അർഹനായി. ജില്ലയിലെ ആരോഗ്യ മേഖലയിൽ പൊതുജനോപകാരപ്രദമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കിയതിനാണ് പുരസ്കാരം. അൻപതിനായിരം രൂപയും ബി.ഡി.ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓരോ കേശവദേവ് പുരസ്‌കാരങ്ങളും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top