മലയാള സാഹിത്യ ലോകത്ത് പുതുയുഗത്തിന് തുടക്കം കുറിച്ച ഉറൂബ് ഓർമ്മയായിട്ട് 40 വർഷം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഉറൂബ് ഓർമ്മയായിട്ട് 40 ആണ്ട്. ലളിതമായ ആഖ്യാന ശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ വേറിട്ട വഴി തുറന്ന എഴുത്തുകാരാനാണ് ഉറൂബ് എന്ന് അറിയപ്പെട്ട പി.സി.കുട്ടികൃഷ്ണന്‍.ഈ ഓർമ്മ ദിനത്തിൽ വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയില്‍ ഉറൂബിന് മ്യൂസിയമൊരുങ്ങി എന്ന പ്രത്യേകതയും ഉണ്ട്
സാഹിത്യലോകത്ത് പുതുയുഗത്തിന് തുടക്കം കുറിച്ച പി.സി.കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ഓർമ്മയായിട്ട് 40 വർഷം പിന്നിടുകയാണ് .ഓരോ കൃതിക്കും വ്യത്യസ്തമായ ജീവിത പശ്ഛാത്തലമൊരുക്കിയ ഉറൂബ് നൂതനമായ ജീവിത ദര്‍ശനങ്ങളിലേക്കാണ് തന്റെ എഴുത്തിലൂടെ വഴിതുറന്നത്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കവിതയെഴുതാനാരംഭിച്ചത്.1952ല്‍ ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകനായ സംഗീത സംവിധായകന്‍ കെ. രാഘവനെക്കുറിച്ചുള്ള ലേഖനം മാതൃഭൂമിയിൽ എഴുതിയപ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരില്‍ എഴുതാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുവാദം നേടണം എന്ന ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാന്‍ പ്രേരണയായത്.നീര്‍ച്ചാലുകള്‍ എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25ലേറെ കഥാസമാഹാരങ്ങള്‍ രചിച്ചു. ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നീ നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്.
നീലക്കുയില്‍ എന്ന ചലച്ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.ഈ 40 ഓർമ്മദിനത്തിന മറ്റൊരു പ്രത്യേകതയും ഉണ്ട് . വര്‍ഷങ്ങളായുള്ള ശ്രമത്തിന്റെ ഫലമായി കോഴിക്കോട് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയില്‍ ഉറൂബിന്റെ വിവിധ കാലഘട്ടങ്ങൾ ഉൾക്കൊള്ളിച്ചുള്ള മ്യൂസിയം തുറന്നു. 1979 ജൂലൈ 10നാണ് ഉറൂബിന്റെ ജീവിതത്തിന് തിരശ്ശീല വീഴുന്നത്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പോലെ ഉറൂബും മലയാളികളുടെ മനസ്സില്‍ അനശ്വരനായി ജീവിക്കുകയാണ്.
24 കോഴിക്കോട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here