Advertisement

അഭയ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

July 11, 2019
Google News 1 minute Read
abhaya

സിസ്റ്റർ അഭയാ കേസിലെ എല്ലാ പ്രതികളും അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്ന് കോടതി.കേസിലെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി ഹാജരാകാത്തതിനെ തുടർന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായില്ല.ഒന്നാംപ്രതി ഫാദർ തോമസ് കോട്ടൂർ മാത്രമാണ് ഇന്ന് ഹാജരായത്.അതിനാലാണ് സിബിഐ പ്രത്യേക കോടതി പ്രതികളോട് അടുത്ത മാസം അഞ്ചിന് ഹാജരാകാൻ നിർദ്ദേശിച്ചത്.

പിന്നീട് 1993 മാർച്ച് 29ന് അന്വേഷണം സിബിഐ സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടെത്താൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു.

Read Also : 26 വര്‍ഷങ്ങള്‍ക്കിപ്പുറവും എവിടെയുമെത്താതെ അഭയ കേസ്

തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു. 15 വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്.

2008 ഒക്ടോബർ 18, 19 തീയ്യതികളിലായി വൈദികരായ തോമസ് കോട്ടൂർ, ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here