ദുബായിൽ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം; ഡ്രൈവർക്ക് ഏഴ് വർഷം തടവ്

ദുബായിൽ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ യുഎഇ കോടതി വിധി പ്രഖ്യാപിച്ചു. ബസ് ഓടിച്ചിരുന്ന ഒമാനി പൗരന് ഏഴ് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനു പുറമെ മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതർക്ക് രണ്ട് ലക്ഷം ദിർഹം വീതം നൽകണമെന്നും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയിൽ നിന്ന് നാടുകടത്താനും വിധിയായി.

Read Also; ദുബായിൽ ബസ് അപകടം; 17 മരണം; മരിച്ചവരിൽ ആറ് മലയാളികളും

അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവർ നേരത്തെ സമ്മതിച്ചിരുന്നു. ജിസിസി മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിൽ സ്ഥാപിച്ച സ്റ്റീൽ തൂണാണ് അപകടം വരുത്തിവെച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ വാദിച്ചു. എന്നാൽ കേസിൽ ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇന്ന് രാവിലെ ശിക്ഷ വിധിക്കുകയായിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top