കായംകുളത്തെ സഭാതർക്കം; വൃദ്ധയുടെ മൃതദേഹം സംസ്‌ക്കരിച്ചു

കായംകുളത്ത് സഭാതർക്കത്തെ തുടർന്ന് വൈകിയ മൃതദേഹ സംസ്‌ക്കാരം ഇന്ന് നടന്നു. ഓർത്തഡോക്‌സ് സഭാ സെമിത്തേരി ഒഴിവാക്കി, പ്രത്യേകം ഒരുക്കിയ ശവക്കല്ലറയിലാണ് സംസ്‌ക്കാര ചടങ്ങുകൾ നടന്നത്. കഴിഞ്ഞ 3 ന് മരിച്ച മറിയാമ്മ ഫിലിപ്പിന്റെ സംസ്‌ക്കാരം സഭാ തർക്കത്തെ തുടർന്ന് എട്ട് ദിവസം വൈകിയാണ് ഇന്ന് സംസ്‌ക്കരിച്ചത്. ഇതോടെ സെമിത്തേരി പങ്കിടുന്ന കീഴ്‌വഴക്കവും ഇവിടെ അവസാനിച്ചു.
കാദീശ യാക്കോബായ സുറിയാനി പള്ളി പരിസരത്തിനിന്നും 300 മീറ്റർ അകലെയാണ് 84കാരി മറിയാമ്മ ഫിലിപ്പിന് അന്ത്യ വിശ്രമം ഒരുക്കിയത്. കായംകുളത്ത് ഇരു സഭകൾക്കും പ്രത്യേകം ആരാധനാലയങ്ങൾ ഉണ്ടെങ്കിലും സെമിത്തേരി ഒന്ന് മാത്രം ആയിരുന്നു. മറിയാമ്മയുടെ മൃതദേഹം ഇവിടെ സംസ്‌ക്കരിക്കുന്നതിന് കുടുംബം നിയമ സാധുത തേടിയെങ്കിലും, സഭാതർക്കത്തിലെ സുപ്രീംകോടതി ഉത്തരവിന്റെ സാഹചര്യത്തിൽ അനുകൂല നടപടി ഉണ്ടായില്ല. മൃതദേഹം സംസ്‌കരിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മനുഷ്യാവകാശ കമ്മേഷൻ ചീഫ് സെക്രട്ടറിക്കും നിർദേശം നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here