ധോണി ഔട്ടായതു കണ്ട് കുഴഞ്ഞു വീണ ആരാധകൻ മരിച്ചു

ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസിലാൻഡിനെതിരെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകൻ കുഴഞ്ഞുവീണ് മരിച്ചു. കൊൽക്കത്തയിലെ സൈക്കിൾ ഷോപ്പ് ഉടമയായ ശ്രീകാന്ത് മെയ്റ്റി (33) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫോണിൽ ലൈവായി മത്സരം കാണുകയായിരുന്നു ശ്രീകാന്ത്. ധോണി ഔട്ടാകുന്നത് കണ്ട ശ്രീകാന്ത് ഞെട്ടിപ്പോയി. അലറിവിളിച്ച ശ്രീകാന്ത് പിന്നാലെ കുഴഞ്ഞുവീണു. ബോധരഹിതനായി നിലത്തുവീണ ശ്രീകാന്തിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌

ഇന്ത്യയുടെ തോൽവിയിൽ മനം നൊന്ത് ഒഡീഷയിലും യുവാവ് ആതമഹത്യക്ക് ശ്രമിച്ചിരുന്നു. വിഷം കഴിച്ചായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചതിനാൽ യുവാവ് രക്ഷപ്പെടുകയായിരുന്നു


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top