Advertisement

വിമത എംഎൽഎമാർ ഉടൻ ബെംഗളുരുവിലെത്തും; വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചു

July 11, 2019
Google News 5 minutes Read

സ്പീക്കറെ കാണുന്നതിനായി കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിൽ നിന്ന് ബെംഗളുരുവിലേക്ക് തിരിച്ചു. വൈകീട്ട് ആറ് മണിക്ക് മുമ്പായി സ്പീക്കർ രമേഷ് കുമാറിന് മുമ്പിൽ ഹാജരായി രാജിക്കത്ത് നൽകണമെന്ന് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ടു ദിവസമായി മുംബൈയിലെ ഹോട്ടലിൽ തങ്ങിയിരുന്ന വിമത എംഎൽഎമാർ സുപ്രീം കോടതി വിധിയെ തുടർന്നാണ് ബെംഗളുരുവിലേക്ക് തിരിച്ചിരിക്കുന്നത്.

ബെംഗളുരു എച്ച്എഎൽ വിമാനത്താവളത്തിലാണ് എംഎൽഎമാർ എത്തുക. വിമത എംഎൽഎമാരിൽ ഒരാളായ മുനിരത്‌ന ബെംഗളുരുവിലെത്തിയിട്ടുണ്ട്. വിമത എംഎൽഎമാർ എത്തുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അതേ സമയം ബിജെപിയുടെ നിയമസഭാ കക്ഷിയോഗം വിധാൻ സൗധയിൽ നടക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here