Advertisement

ചാലക്കുടി പൊലീസ് സ്റ്റേഷൻ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷൻ

July 12, 2019
Google News 0 minutes Read

കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തൃശൂർ റൂറൽ ജില്ലയിലെ ചാലക്കുടി തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ചേർത്തല പൊലീസ് സ്റ്റേഷനാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം സിറ്റിയിലെ ഫോർട്ട് പൊലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.

ജൂലൈ പതിനാറിന് തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. 2018 കാലയളവിൽ ഈ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരാണ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുക. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here