Advertisement

ഇനി ഭക്ഷണം വിളമ്പാൻ റോബോട്ടുകളും; മണിയൻ പിള്ള രാജുവിന്റെ ഹോട്ടൽ ഉടൻ പ്രവർത്തനം ആരംഭിക്കും

July 12, 2019
Google News 1 minute Read

റോബോട്ടുകൾ ഭക്ഷണം വിളമ്പിത്തരുന്ന കേരളത്തിലെ ആദ്യത്തെ ഹോട്ടൽ ഉടൻ പ്രവർത്തനമാരംഭിക്കുന്നു. നടന്‍ മണിയന്‍പിള്ള രാജു പങ്കാളിയായ പുതിയ ഹോട്ടലാണ് പുതിയ ട്രെൻഡിനു തുടക്കമിടാനൊരുങ്ങുന്നത്. ‘ബി അറ്റ് കിവിസോ’എന്ന ഹോട്ടലാണ് പുതിയ പരീക്ഷണവുമായി രംഗത്തെത്തുന്നത്. ഹോട്ടല്‍ ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും.

കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഹോട്ടല്‍ തുടങ്ങുന്നത് എന്ന് ബി അറ്റ് കിവിസോയുടെ മാനേജിങ് പാര്‍ട്ണര്‍ നിസാമുദ്ദീന്‍ പറയുന്നു. ദക്ഷിണേന്ത്യയില്‍ തന്നെ റോബോട്ടുകള്‍ വിളമ്പുന്ന ഹോട്ടലുകള്‍ അധികമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്നത് ഒഴിച്ചാല്‍ മറ്റ് ഹോട്ടലുകളിലേതുപോലെയാണ് എല്ലാകാര്യങ്ങളെന്നും നിസാമുദ്ദീന്‍ വ്യക്തമാക്കി. ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞാല്‍ ട്രേയില്‍ ഭക്ഷണവുമായി റോബോട്ട് എത്തും. മുന്‍കൂട്ടി പ്രോഗ്രാം ചെയ്‌തത് പ്രകാരം ടേബിളിലേക്ക് റോബോട്ട് എത്തിയശേഷം ‘സാര്‍, യുവര്‍ ഫുഡ് ഈസ് റെഡി’ എന്നു പറഞ്ഞതിന് ശേഷമാകും വിളമ്പുക.

ഭക്ഷണം വിളമ്പിയതിന് ശേഷം കസ്റ്റമേഴ്‌സ് റോബോട്ടിന്റെ പിറകിലുള്ള സെന്‍സറില്‍ തൊടണം. അപ്പോഴാണ് ഇത് തിരികെ പോവുക. അഞ്ച് അടി ഉയരമുള്ള മൂന്ന് പെണ്‍ റോബോട്ടുകളാണ് ഭക്ഷണം വിളമ്പാനായി എത്തുന്നത്. അലീന, ഹെലന്‍, ജെയിന്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇത് കൂടാതെ നാല് അടിയുള്ള ഒരു റോബോട്ടു കൂടിയുണ്ട്. എന്നാല്‍ അതിന് പേര് നല്‍കിയിട്ടില്ല. ഈ റോബോട്ട് കുട്ടികളെ കെട്ടിപ്പിടിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യും. കൂടാതെ ഡാന്‍സും കളിക്കും. ഭക്ഷണം കഴിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും ഈ റോബോട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here