Advertisement

ഗ്രീസ്മാനെ സ്വന്തമാക്കിയത് ‘ചതി’യിലൂടെയെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്; ബാഴ്സയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ക്ലബ്

July 13, 2019
Google News 1 minute Read

ഫ്രഞ്ച് താരം അൻ്റോയിൻ ഗ്രീസ്മാനെ സ്പാനിഷ് ക്ലബ് ബാഴ്സലോണ സ്വന്തമാക്കിയത് ‘ചതി’യിലൂടെയെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്. ‘ചതി’ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മാഡ്രിഡ് പറഞ്ഞു.

120 മില്യൺ റിലീസ് ക്ലോസ് മുടക്കിയാണ് ഗ്രീസ്മെനെ ബാഴ്സലോണ സ്വന്തമാക്കിയത്. എന്നാൽ 200 മില്യണാണ് ബാഴ്സലോണ നൽകേണ്ടിയിരുന്നത് എന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് പറയുന്നു. ഗ്രീസ്മാൻ്റെ റിലീസ് ക്ലോസ് 120 മില്യണായി കുറയാൻ കാത്തിരിക്കുകയായിരുന്നു ബാഴ്സലോണ. അങ്ങനെ ആയതിനു ശേഷമാണ് ക്ലബ് ഗ്രീസ്മാൻ്റെ റിലീസ് ക്ലോസ് നൽകിയത്.

എന്നാൽ ബാഴ്സലോണ താരവുമായി നേരത്തെ തന്നെ ചർച്ചകൾ നടത്തി ധാരണയാക്കിയിരുന്നു എന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ആരോപിക്കുന്നത്. ഗ്രീസ്മാൻ്റെ റിലീസ് ക്ലോസ് കുറയും മുമ്പ് തന്നെ താരം ബാഴ്സലോണയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു എന്നും മാഡ്രിഡ് ആരോപിക്കുന്നു. അതു കൊണ്ട് തന്നെ 200 മില്ല്യൺ രൂപ തങ്ങൾക്ക് നൽകണമെന്നാണ് അവരുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here