Advertisement

നെടുങ്കണ്ടം കസ്റ്റഡി മരണം; ജസ്റ്റിസ് നാരായണകുറുപ്പ് ഇന്ന് തെളിവെടുപ്പ് നടത്തും

July 13, 2019
Google News 0 minutes Read

നെടുംങ്കണ്ടം കസ്റ്റഡി മരണകേസിൽ ജ്യുഡീഷ്യൽ അന്വേഷണ ചുമതലയുള്ള ജസ്റ്റിസ് നാരായണകുറുപ്പ് ഇന്ന് നെടുംങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തും. രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചാകും പ്രധാനമായും കമ്മിഷൻ അന്വേഷിക്കുക. കസ്റ്റഡി മരണത്തിൽ ക്രൈം ബ്രാഞ്ച് രണ്ട് ദിവസങ്ങൾക്കകം ഡി ജി പി ക്ക് റിപ്പോർട്ട് സമർപ്പിക്കും

രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ , സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും എന്തങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ, എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ചാകും ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുക. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും അന്വേഷണ സംഘം റിപ്പോർട്ട് നൽകും. നെടുങ്കണ്ടം സ്റ്റേഷൻ സന്ദർശിച്ചതിനു ശേഷം വരും ദിവസങ്ങളില്‍ അന്വേഷണ സംഘം പീരുമേട് സബ് ജയിലും, രാജ്കുമാറിന്റെ വീടും സന്ദർശിക്കും.കാലാവധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് ജസ്റ്റിസ് നാരായണകുറുപ്പ് ട്വൻറിഫോറിനോട് പറഞ്ഞു

ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയതിനയ ശേഷമേ കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാൻ സാധ്യതയുള്ളു. കസ്റ്റഡി മരണത്തോടൊപ്പം സമ്പത്തിക തട്ടിപ്പ് കേസിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിൽ പണം മലപ്പുറം സ്വദേശിയായ നാസറിനു കൈമാറിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here