ധോണി ബിജെപിയിലേക്ക്?; സൂചന നൽകി ബിജെപി നേതാവ്

ക്രിക്കറ്റിൽ നിന്നു വിരമിച്ചാൽ ധോണി ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സഞ്ജയ് പാസ്വാൻ. വിരമിച്ചതിനു ശേഷം നരേന്ദ്രമോദിയോടൊപ്പമാവും ധോണിയുടെ പുതിയ ഇന്നിംഗ്സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ധോണി തൻ്റെ സുഹൃത്താണെന്നും അദ്ദേഹത്തെ ഉടൻ പാർട്ടിയിലെത്തിക്കാനാണ് ശ്രമമെന്നും പാസ്വാൻ കൂട്ടിച്ചേർത്തു.
ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും ധോണി ഉടൻ ക്രിക്കറ്റ് മതിയാക്കിയേക്കുമെന്നാണ് സൂചനകൾ. ലോകകപ്പിൽ നിന്നു പുറത്തായതോടെ ഒരു വിടവാങ്ങൽ മത്സരം കൂടി ധോണി കളിക്കുമെന്നും അതല്ല, അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിൽ കൂടി അദ്ദേഹം പാഡണിയുമെന്നും മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് ബിജെപി നേതാവിൻ്റെ പ്രസ്താവന.
ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍ പരിപാടിയുടെ ഭാഗമായി അമിത് ഷാ സന്ദര്‍ഷിച്ച സെലിബ്രിറ്റികളില്‍ ധോനിയും ഉള്‍പ്പെട്ടിരുന്നു. ധോനിയുടെ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ഈ വര്‍ഷം അവസാനമാണ് അസംബ്ലി തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ധോനിയെ ബിജെപി ഇവിടെ ഇറക്കിയേക്കുമെന്നാണ് സൂചനകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here